
പറവൂര്‍: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചതിന് യുവാവിന് എട്ട് വർഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു.
എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കല്‍ നിഖിലിന് (22) അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നല്‍കും.
പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി ടി.കെ. സുരേഷ് ഉത്തരവിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 മാര്‍ച്ചിലാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പ് വഴി കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞാറയ്ക്കല്‍ പോലീസാണ് കേസെടുത്തത്.
ഇന്‍സ്‌പെക്ടറായിരുന്ന രാജന്‍ കെ. അരമന അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിച്ചു. തെളിവുകളായി 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവിത ഗിരീഷ്‌കുമാര്‍ ഹാജരായി.