
കോട്ടയം . ആഗോള തീർഥാടന കേന്ദ്രമായ പേരൂർ മർത്തശ്മൂനി പള്ളിയിൽ മർത്തശ്മൂനി അമ്മയുടെയും മക്കളായ ഏഴു സഹ ദേവാരുടെയും മാർ ഏലിയസറിന്റെയും ഓർമപ്പെരുന്നാൾ കൊടി യേറ്റിനു മർക്കോസ്
മാർ ക്രി സോസ്റ്റമോസ് കാർമികത്വം വഹിച്ചു. ഒൻപതു നോമ്പാചരണത്തിനും തുടക്കമായി തിരുവസ്ത്ര സ്ഥാപന വാർഷികം, ആഗോള മർത്തശ്മൂനി
തീർഥാടന ദേവാലയ പ്രഖ്യാപന. വാർഷികം എന്നിവ നടന്നു. നാളെ രാവിലെ 8.30ന് അഞ്ചിന്മേൽ കുർബാന ഐസക്മാർ ഒസ്താത്തിയോസ്. 11നു കോട്ടയം ഭദ്രാസന മർത്തമറിയം വനിതാ സമാജം മേഖല സമ്മേളനം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐസക് മാർ ഒസ്താത്തി യോസ് ഉദ്ഘാടനം ചെയ്യും. ഇടവക മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. വൈകിട്ട് 7-ന് അഖണ്ഡ പ്രാർഥനയ്ക്ക് യാ ക്കോബായ സുറിയാനി സഭ
വൈദിക ട്രസ്‌റ്റി ഫാ.റോയി ജോർജ് കട്ടച്ചിറ, ഫാ.അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ എന്നിവർ നേതൃത്വം നൽകുമെന്നു വി കാരി മാണി കോറെപ്പിസ്കോപ്പ കല്ലാപ്പുറത്ത് സഹവികാരി ഫാ. കെ.കെ.തോമസ് കറുകപ്പടി എന്നിവർ അറിയിച്ചു.