play-sharp-fill
കോട്ടയത്ത്  ടാറ്റു ആർട്ടിസ്റ്റിനെ റിസോർട്ടിലെത്തിച്ച്‌ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമം; പരിക്കേറ്റ കുടയംപടി സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജിൽ

കോട്ടയത്ത് ടാറ്റു ആർട്ടിസ്റ്റിനെ റിസോർട്ടിലെത്തിച്ച്‌ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമം; പരിക്കേറ്റ കുടയംപടി സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജിൽ

കുമരകം: കോട്ടയം കുടയംപടി സ്വദേശിയായ ടാറ്റു ആർട്ടിസ്റ്റിനെ തണ്ണീർമുക്കം ഭാഗത്തുള്ള റിസോർട്ടിലെത്തിച്ച്‌ മർദ്ദിച്ചതായി പരാതി.

ആക്രമണത്തില്‍ സാരമായ പരിക്കേറ്റ കുടയംപടി സ്വദേശി മാർട്ടിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാറ്റു ആർട്ടിസ്റ്റായ തന്നെ മമ്പലത്തു വീട്ടില്‍ രഞ്ജിത്തിന്‍റെ മകൻ ശ്രീദേവും സംഘവും റിസോർട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി റിസാേർട്ടിനുള്ളില്‍ വച്ച്‌ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് മാർട്ടിൻ പറയുന്നത്.