play-sharp-fill
കേന്ദ്രം അവ​ഗണിച്ചെങ്കിലും കേരളം ഉയരും കൊച്ചിയിലൂടെ.., സന്തോഷിക്കാനേറെയുണ്ട് കൊച്ചിക്ക്, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച നികുതിയിളവ് തുറമുഖത്തിനും ടൂറിസം മേഖലയ്ക്കും പുത്തനുണർവേകും, ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങൾ, സഞ്ചാരികൾ ഇനി കൊച്ചിയിലേക്ക് ഒഴുകും

കേന്ദ്രം അവ​ഗണിച്ചെങ്കിലും കേരളം ഉയരും കൊച്ചിയിലൂടെ.., സന്തോഷിക്കാനേറെയുണ്ട് കൊച്ചിക്ക്, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച നികുതിയിളവ് തുറമുഖത്തിനും ടൂറിസം മേഖലയ്ക്കും പുത്തനുണർവേകും, ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങൾ, സഞ്ചാരികൾ ഇനി കൊച്ചിയിലേക്ക് ഒഴുകും

കൊച്ചി: കേന്ദ്ര ബഡ്‌ജറ്റില്‍ കൊച്ചിക്ക് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും തുറമുഖത്തിന് സന്തോഷിക്കാൻ വകയുണ്ട്. കപ്പല്‍ വഴിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച നികുതിയിളവ് തുറമുഖത്തിനും ടൂറിസം മേഖലയ്ക്കും ഉണർവേകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയില്‍ ക്രൂയിസ് ടൂറിസം മേഖലയില്‍ പ്രവർത്തിക്കുന്ന വിദേശ കപ്പല്‍ കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കുമെന്നാണ് ബഡ്‌ജറ്റ് പ്രഖ്യാപനം. കൂടുതല്‍ കമ്പനികള്‍ ക്രൂയിസ് രംഗത്തേയ്ക്ക് കടന്നുവരാനും സഞ്ചാരികളുടെ എണ്ണം വർധിക്കാനും കാരണമാകുമെന്നും വിലയിരുത്തുന്നു.


ടൂറിസം സീസണില്‍ നിരവധി ആഡംബര കപ്പലുകള്‍ കൊച്ചിയിലെത്തുന്നുണ്ട്. ഇളവുകള്‍ ലഭിക്കുന്നതോടെ കൂടുതല്‍ സഞ്ചാരികളെ എത്തിക്കാൻ വിദേശ കമ്പനികള്‍ ശ്രമിക്കുന്നത് കൊച്ചി തുറമുഖത്തിന് ഗുണകരമാകും. കൊച്ചി തുറമുഖം സഞ്ചാരികള്‍ക്കായി വിപുല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 സെപ്തംബറിനും 2023 ജൂണിനുമിടയില്‍ 34 കപ്പലുകളും 22,872 വിദേശ സഞ്ചാരികളുമാണ് കൊച്ചിയിലെത്തിയത്. ഇവർ കൊച്ചിയും പരിസരങ്ങളും അനുബന്ധ വ്യവസായങ്ങള്‍ക്കും ഗുണകരമാക്കും. കപ്പല്‍ യാത്രയില്‍ മഹത്തായ പാരമ്പര്യമുള്ള തുറമുഖമാണ് കൊച്ചി. വിദേശികള്‍ക്ക് പ്രിയങ്കരമായ തുറമുഖമാണ്.

ടെർമിനല്‍ ഒരുക്കി തുറമുഖം

ക്രൂയിസ് കപ്പലുകള്‍ക്കും യാത്രക്കാർക്കുമായി പ്രത്യേക സൗകര്യങ്ങള്‍ കൊച്ചി തുറമുഖ അതോറിട്ടി ഒരുക്കിയിട്ടുണ്ട്. സമുദ്രിക, സാഗരിക എന്നീ പ്രത്യേക ക്രൂയിസ് ടെർമിനലുകള്‍ എറണാകുളം വാർഫിലുണ്ട്. സഞ്ചാരികള്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികള്‍ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കൊച്ചിയിലെത്തുന്ന വമ്പന്മാർ

 കുനാർദ് ലൈൻസ്,

ഐഡ ക്രൂയിസ്

റോയല്‍ കരീബിയൻ ലൈൻസ്

 കോസ്റ്റ ക്രൂയിസ്

 മിനർവ

ക്യൂൻ എലിസബത്ത്

സോംഗ് ഒഫ് ഫ്‌ളവർ

ലൂയിസ് ക്രൂയിസ് തുടങ്ങിയ

കഴിഞ്ഞ 10 വർഷത്തിനിടെ 3.80 ലക്ഷം വിനോദസഞ്ചാരികളെത്തി

ഇന്റർനാഷണല്‍ മറീന

ചെറുയാനങ്ങളില്‍ ലോകം ചുറ്റുന്ന സാഹസിക സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് നിർമ്മിച്ച ഇന്റർനാഷണല്‍ മറീന ബോള്‍ഗാട്ടിയിലാണ്. 34 യാനങ്ങള്‍ ഒരേസമയം പ്രവേശിക്കാം.

മറീന ഹൗസില്‍ യാനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഞ്ചാരികള്‍ക്ക് താമസിക്കാൻ ബോള്‍ഗാട്ടി പാലസിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ മറീനയാണിത്.

”ടൂറിസം മേഖലയ്ക്ക് ഒന്നും ലഭിക്കാത്ത ബഡ്‌ജറ്റാണ്. ക്രൂയിസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ നികുതിയിളവ് പ്രഖ്യാപിച്ചത് കൊച്ചിക്ക് ഗുണകരമാണ്.””