ടോണ്‍സ്ലേറ്റിസിന് ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ രക്തസ്രാവം ; ചികിത്സക്കിടെ 17 കാരൻ മരിച്ചു, സ്വകാര്യ ക്ലിനിക്കിനെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂർ : ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്ബ് സ്വദേശി ഷാജിയുടെ മകൻ സൂര്യജിത്ത് (17) ആണ് മരിച്ചത്.
ഒരാഴ്ച മുമ്ബ് കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കില്‍ ടോണ്‍സ്ലേറ്റിസിന് ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തസ്രാവത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി തുടർന്ന് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0