ബെംഗളൂരു – കോഴിക്കോട് കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത് ; ഒന്നുമറിഞ്ഞില്ലെന്ന് കണ്ടക്ടർ, നടപടിക്ക് ശുപാർശ
കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് വന്ന കെഎസ്‌ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസില്‍ സിഗരറ്റ് കടത്ത്.
ഇന്നലെയാണ് സംഭവം. എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്‌ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. ഇത് പിന്നീട് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമാറി. ബസിലുണ്ടായിരുന്ന ബാഗിനകത്താണ് സിഗരറ്റ് കണ്ടെത്തിയത്.
ഈ ബാഗ് ആരുടേതാണെന്ന് വ്യക്തമല്ല. സിഗരറ്റിനെ കുറിച്ച് അറിയില്ലെന്നാണ് കണ്ടക്ടർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എങ്കിലും ബസില്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തി നടപടിയെടുക്കേണ്ടത് കണ്ടക്ടറാണെന്ന നിലപാടിലാണ് കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം. അതിനാല്‍ കണ്ടെക്ടര്‍ക്കെതിരെ വിജിലന്‍സ് ഇൻസ്‌പെക്ടർ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ശുപാര്‍ശ നല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0