
ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതം
സ്വന്തംലേഖകൻ
തൃശൂർ : ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന് ഹൃദയാഘാതം. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സ്ഥാനാര്‍ത്ഥിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉടനെ തന്നെ ബെന്നി ബെഹനാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉടനെ അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. നിലവില്‍ ബെന്നി ബെഹ്നാന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 11.30 നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ബെന്നി ബെഹനാന്‍ വീട്ടില്‍ വന്നത്. ഇന്ന് ബെന്നി ബെഹനാന്‍ പ്രചാരണത്തിന് പോകാന്‍ സാധ്യതയില്ലെന്നാണ് വിവരം.
Third Eye News Live
0