
കോട്ടയം : ജീവനക്കാരുടെ കൃത്യമായ ഇടപെടലിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം. കോട്ടയം ചൂട്ടുവേലിയിൽ കെ എസ് ആർ ടി സി ബസിൻ്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നത് ആശങ്ക പരത്തി.
പാലാ ഡിപ്പോയുടെ ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നുമാണ് പുക ഉയർന്നത്. ഉടൻ തന്നെ യാത്രക്കാരെ ഇറക്കി. ജീവനക്കാർ എഞ്ചിൻ ഓഫ് ചെയ്ത് ബാറ്ററി വിഛേദിച്ചതോടെയാണ് ആശങ്ക ഒഴിവായത്.
ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group