അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം; ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു, നദിയിലെ ശക്തമായ അടിയൊഴുക്ക് രക്ഷാദൗത്യത്തിന് തിരിച്ചടിയാകുന്നു

Spread the love

കർണ്ണാടക: അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. ഗം​ഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തത്ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരെ കാണാതായ സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. അപകടം ഗൗരവമേറിയതെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോടും കര്‍ണാടക സര്‍ക്കാരിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി.