സീരിയൽ നടിമാർ തമ്മിൽ തല്ല്, ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ സീരിയൽ ചിത്രീകരണം മുടങ്ങി

Spread the love

തിരുവനന്തപുരം : ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ സീരിയല്‍ നടിമാര്‍ തമ്മില്‍ തുറന്ന പോര്.

ചിത്രീകരണം നടക്കുന്ന വെള്ളയാണി വീട്ടില്‍ വച്ച്‌ പ്രമുഖ സിനിമാ – സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള മൂപ്പിളമ്മ തര്‍ക്കം അടിയില്‍ കലാശിച്ചത്. ഇതോടെ സീരിയലിന്റെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ നിര്‍മ്മാതാവായ ഭാവചിത്ര ജയകുമാറിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ്. പെരുന്തച്ചന്‍ പോലുള്ള മലയാളത്തിലെ പ്രധാന സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് ജയകുമാര്‍.

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ചിത്രം’ സിനിമയിലെ നായികയാണ് രഞ്ജിനി. സജിത ബേട്ടി നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ്. സീരിയല്‍ ചിത്രീകരണം മുടങ്ങിയതോടെ പ്രശ്‌നം ഒത്തു തീര്‍ക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായി നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group