കടം കൂടിയപ്പോൾ മോഷണത്തിനിറങ്ങി, ജ്വല്ലറിയിൽ കയറി ജീവനക്കാരുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചു മോഷണം നടത്തിയ യുവാവും യുവതിയും പിടിയിൽ

Spread the love

 

കൊല്ലം: ചടയമംഗലം ശ്രീലക്ഷ്മി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണശ്രമം നടത്തിയ യുവതിയും യുവാവും പിടിയിലായി. നെടുങ്കാട് സ്വദേശി സുജിത്ത് (31), തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സ്നേഹ (27) എന്നിവരാണ് പിടിയിലായത്.

 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മോഷണശ്രമം നടന്നത്. പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ കോളുകളും പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. 10 ലക്ഷം രൂപയുടെ കടബാധ്യത തീർക്കാനാണ് മോഷണശ്രമം നടത്തിയത് എന്നാണ് പോലീസിനോട് പറഞ്ഞത്.

 

മാലയും പാദസരവും വാങ്ങാൻ എന്ന വ്യാജനെയാണ്‌ ഇരുവരും ജ്വല്ലറിയിൽ എത്തിയത്. ഏറെ നേരം ജീവനക്കാരോട് വിലപേശല്‍ നടത്തി. ഒടുവില്‍ പാദസരം മാത്രം മതിയെന്ന് പറഞ്ഞു. ഇതു തൂക്കി നോക്കുന്ന സമയത്താണ് കുരുമുളക് സ്പ്രേ ജീവനക്കാര്‍ക്ക് നേരെ ഉപയോഗിച്ചത്. തടയാൻ എത്തിയ കടയുടമയ്ക്ക് നേരെയും ആക്രമണം നടത്തി. പിടികൂടും എന്ന് ഉറപ്പായപ്പോള്‍ യുവതി സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ സ്കൂട്ടറിലാണ് ഇരുവരും രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group