കുടുംബ വഴക്കിനെ തുടർന്ന് നാട്ടുകാരെയും ഫയര്‍ ഫോഴ്സിനെയും വട്ടംചുറ്റിച്ച് ഗൃഹനാഥൻ ; വലിയ കല്ലെടുത്ത് കിണറ്റിലിട്ട ശേഷം ഒളിച്ചിരുന്നു, എണ്‍പതടി താഴ്ചയുള്ള കിണറ്റിലിറങ്ങി തപ്പി ഫയര്‍ഫോഴ്സ്

Spread the love

കൊടുമണ്‍: ഫയര്‍ ഫോഴ്സിനെ കിണറ്റില്‍ ചാടിച്ച് ഗൃഹനാഥൻ. കൊടുമൺ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) ആണ് അടൂർ ഫയർഫോഴ്സിനെ എണ്‍പതടി താഴ്ചയുള്ള കിണറ്റില്‍ ചാടിച്ചത്.

കുടുംബ വഴക്കിനെ തുടർന്ന് ഇയാള്‍ കിണറ്റിൽ വലിയ കല്ലെടുത്തിട്ട് ഒളിച്ചിരിക്കുകയാരുന്നു. കല്ല് വീണ സൗണ്ട് കേട്ട് ഗൃഹനാഥൻ ആണ് കിണറ്റിൽ ചാടിയതെന്ന് സംശയിച്ച് വീട്ടുകാർ ഫയർഫോഴ്സ് നെ വിവരം അറിയിച്ചു, ഉടൻതന്നെ ഫയർഫോഴ്സ് എത്തുകയും കിണറ്റിൽ ഇറങ്ങി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു, എന്നാൽ രാത്രി മൂന്നു മണിക്കൂറോളം അഗ്നി രക്ഷാ സേനയും നാട്ടുകാരും വട്ടം കിണഞ്ഞു പരിശ്രമിച്ചിട്ടും കിണറിൽ ആളെ കണ്ടെത്താൻ കഴിയാതെ  കുഴങ്ങി.

ഒടുവില്‍ ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന ഗൃഹനാഥനെ നാട്ടുകാർ രാവിലെ കണ്ടെത്തി. ജോസ് കിണറ്റില്‍ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അടൂരില്‍ നിന്നുംഅഗ്നി രക്ഷാ സേനയുടെ ടീം ഓടിയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ പാതാള കരണ്ടി ഉപയോഗിച്ച്‌ പരിശോധന നടത്തുകയും, നാട്ടുകാരായ രണ്ടുപേരോടൊപ്പം കിണറ്റില്‍ മുങ്ങി പരിശോധിച്ചിട്ടും ആളെ കണ്ടെത്താനായിരുന്നില്ല.