അർജുൻ മാത്രമല്ല, ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവർ വേറെയുമുണ്ട് ; മലയാളികൾ അർജുനെ കാത്തിരിക്കും പോലെ ഒരാഴ്ചയായി കാണാതായ മകനു വേണ്ടി ദുരന്തമുഖത്ത് പ്രാർത്ഥനയോടെ കഴിയുകയാണ് ഒരമ്മ

Spread the love

കർണാടകയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് അർജുനെ മാത്രമല്ല. അർജുനെപ്പോലെ മറ്റ് പലരും ഇപ്പോഴും കാണാമറയത്താണ്.

video
play-sharp-fill

മലയാളികൾ അർജുനെ കാത്തിരിക്കും പോലെ ഒരാഴ്ചയായി കാണാതായ തമിഴ്‌നാട്, നാമക്കൽ സ്വദേശിയായ ശരവണനെ കാത്ത് കഴിയുകയാണ് ശരവണൻ്റെ അമ്മ മോഹന. തമിഴ്‌നാട് നിന്നെത്തിയ മോഹന കണ്ണീരോടെ യാചിക്കുന്നത് തന്റെ മകനും ഡ്രൈവറുമായ ശരവണനെ കണ്ടെത്താനാണ്. അർജുനെ കണ്ടെത്തുന്നതിനൊപ്പം തന്റെ മകനെയും കണ്ടെത്തുമെന്നാണ് ഈ അമ്മയുടെ പ്രതീക്ഷ.

“എനിക്ക് ആകെ ഒരു മകനാണുള്ളത്, അവനാണ് എന്റെ ജീവൻ. എന്റെ കുടുംബം കഴിയുന്നത് തന്നെ അവൻ ഉള്ളതിനാലാണ്…” ശരവണന്റെ ‘അമ്മ പറയുന്നു. ദര്വാഡിലേക്ക് ലോറിയുമായി പോയതായിരുന്നു ശരവണൻ. ദുരന്തമുണ്ടാകുന്നതിന് തൊട്ടുമുമ്പാണ് ശരവണൻ ഷിരൂരിലെത്തിയത്. വാഹനം പാർക്ക് ചെയ്ത് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ സ്വിച്ച് ഓഫ് ആയി. “ശരവണനെ കാണാതായതിനു പിന്നാലെ തന്നെ അങ്കോള സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. എന്നാൽ അതിലൊന്നും ഗൗരവമായി നടപടിയുണ്ടായി കണ്ടില്ല…” ലോറി ഉടമ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരവണന്റെ അമ്മയും, ബന്ധുക്കളും, ലോറി ഉടമയുമെല്ലാം ദിവസങ്ങളായി തന്നെ ഷിരൂരിൽ കഴിയുകയാണ്. അർജുനൊപ്പം ശരവണനെയും കണ്ടെത്തുമെന്ന പ്രതീക്ഷയോടെ…