രാമപുരം പിഴകിലെ പെട്രോൾ പമ്പിൽ നിന്നും അറുപതിനായിരം രൂപ തട്ടിയെടുത്ത ശേഷം കടന്നു കളഞ്ഞു ; പ്രതിയെ പിടികൂടി രാമപുരം പോലീസ്

Spread the love

രാമപുരം : പെട്രോൾ പമ്പുകളിൽ നിന്നും പണം തട്ടി ഒളിവിൽ കഴിഞ്ഞിരുന്നയാളെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ  ചെങ്ങന്നൂർ മുളക്കുഴയിൽ കൃഷ്ണകൃപ വീട്ടിൽ വിനോദ്.പി (38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാമപുരം പിഴകിലുള്ള പെട്രോൾ പമ്പിൽ നിന്നും  അറുപതിനായിരം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോവുകയായിരുന്നു.

പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന ഇയാളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയിലൂടെ പാലക്കാട് ഒലവുംകോഡ് എന്ന സ്ഥലത്തുനിന്നും പിടി കൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ സമാനമായ നിരവധി കേസുകളിൽ പ്രതിയാണ്. നിരവധി ആധാർ കാർഡുകളും ഐഡി പ്രൂഫുകളും ഇയാളുടെ പക്കൽനിന്നും കണ്ടെത്തിയിട്ടുണ്ട്.

രാമപുരം പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഓ അഭിലാഷ് കുമാർ കെ, എസ്. ഐ. സിജോ, സിപിഓ മാരായ വിനീത് രാജ്, ശ്യാം മോഹൻ, പ്രഭു കെ.ശിവറാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.