
കൊച്ചി: വീടുകളിൽ ടൂത്ത്പേസ്റ്റ് തീരുമ്പോൾ ട്യൂബ് രണ്ടായി മുറിച്ച് അതിനുള്ളില്‍ ബാക്കിയുള്ള പേസ്റ്റുവരെ ഉപയോഗിക്കുന്നവരാണ് മിക്കവാറും മലയാളികളും. ഇതിനുശേഷം അവ വലിച്ചെറിയുകയും ചെയ്യും. എന്നാല്‍ ബാക്കിയാവുന്ന ടൂത്ത് പേസ്റ്റ് ട്യൂബ് കൊണ്ട് പലവിധ ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാമെന്ന് എത്രപേർക്കറിയാം?
ആദ്യം ഒഴിഞ്ഞ ട്യൂബിന്റെ അടപ്പുള്ള ഭാഗം മുറിച്ചുകളഞ്ഞിട്ട് അതില്‍ വെള്ളം നിറച്ച് കുലുക്കിയെടുക്കാം. ഈ പേസ്റ്റുവെള്ളം ഉപയോഗിച്ച് കറപിടിച്ച കത്തി, സ്റ്റീല്‍ പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ, ചോപ്പിംഗ് ബോർഡ് എന്നിവ എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ തുരുമ്പിന്റെ അംശങ്ങളും മാറിക്കിട്ടും. ട്യൂബ് രണ്ടായി മുറിച്ച് ഇത് ചിരവയുടെ അടപ്പായി ഉപയോഗിക്കാം.
നമ്മുടെ വീടുകളില്‍ വലിയ ശല്യമായി മാറുന്ന ജീവികളാണ് പല്ലിയും പാറ്റയും. പല്ലിയും പാറ്റയുമൊക്കെ ആഹാരത്തില്‍ വീണാല്‍ ഭക്ഷ്യവിഷബാധ വരെ ഉണ്ടാകും. പല്ലിയെയും പാറ്റയെയും തുരത്താനും ടൂത്ത് പേസ്റ്റ് ട്യൂബ് ഉപയോഗിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി ആദ്യം ഒരു ചെറിയ സവാള കഷ്ണങ്ങളാക്കി വെള്ളം ചേർക്കാതെ മിക്‌സിയിലിട്ട് അടിച്ചെടുക്കാം. ഇതിലേയ്ക്ക് പേസ്റ്റുവെള്ളം ഒഴിച്ചതിനുശേഷം ഒരു പതിനഞ്ച് മിനിട്ട് മാറ്റിവയ്ക്കാം. ഇനി വെള്ളം മാത്രമായി അരിച്ചെടുത്തതിനുശേഷം അല്‍പ്പം കർപ്പൂരപൊടി കൂടി ചേർത്ത് മിക്‌സ് ചെയ്യണം. ഈ വെള്ളം സ്‌പ്രേ ചെയ്തുകൊടുത്താല്‍ പിന്നെ പല്ലിയും പാറ്റയുമൊന്നും അടുക്കില്ല. ഇത്തരത്തില്‍ ഉപയോഗശൂന്യമായ പേസ്റ്റ് ട്യൂബുകൊണ്ട് പലവിധ പൊടിക്കൈകളും വീട്ടിൽ പരീക്ഷിക്കാം.