ഭാര്യ ഇല്ലാതിരുന്ന സമയത്ത് പതിനാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു; കുട്ടി വിവരം തുറന്നു പറഞ്ഞത് അധ്യാപികയോട്, പോക്സോ കേസിൽ 40കാരനായ പിതാവ് അറസ്റ്റിൽ

Spread the love

കോഴിക്കോട്: പതിനാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വയനാട് പടിഞ്ഞാറ സ്വദേശിയായ നാല്‍പതുകാരനെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. പുതുപ്പാടി സ്വദേശിനിയായ കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

സ്വന്തം വീട്ടില്‍ വെച്ച് ഭാര്യ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ മകളെ പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടി വിവരം ക്ലാസ് അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തുകയും ചൈല്‍ഡ് ലൈനില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ കേസ് ചുമത്തി താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.