play-sharp-fill
മാസം 3 ലക്ഷം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ; മലയാളി തൊഴിലാളികളെ തേടി ജർമ്മനി സംഘം കേരളത്തിൽ ; ജർമ്മനിയിലേക്ക് വമ്പൻ റിക്രൂട്ട്മെന്റ് ഒരുക്കി കേരള സർക്കാർ ;കൂടുതലറിയാം

മാസം 3 ലക്ഷം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ; മലയാളി തൊഴിലാളികളെ തേടി ജർമ്മനി സംഘം കേരളത്തിൽ ; ജർമ്മനിയിലേക്ക് വമ്പൻ റിക്രൂട്ട്മെന്റ് ഒരുക്കി കേരള സർക്കാർ ;കൂടുതലറിയാം

സ്വന്തം ലേഖകൻ

മലയാളികൾക്കായി ജർമ്മനിയിലേക്ക് വമ്പൻ റിക്രൂട്ട്മെന്റ് വരുന്നു. റെയിവേ പാത നവീകരണവുമായി ബന്ധപ്പെട്ട പ്രോജക്ടിലേക്ക് തൊഴിലാളികളെ തേടിയാണ് ജർമ്മനി സംഘം കേരളത്തിലെത്തിയത്.


9,000 കിലോമീറ്റർ റെയിവേ പാത ആധുനിക രീതിയിൽ നവീകരിക്കാനാണ് ജർമ്മനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. മന്ത്രി വി. ശിവന് കുട്ടിയുമായി ചർച്ച നടത്തിയ ജർമ്മനി സംഘം അടുത്ത ഘട്ടത്തിൽ വീണ്ടുമെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോയ്ച് ബാന് എന്ന കമ്പനിയാണ് ജർമ്മനി റെയിവേയുടെ നവീകരണം ഏറ്റെടുത്തത്. ഇവർക്ക് വേണ്ടി കേരളത്തിൽ നിന്ന് റിക്രൂട്ടിങ് നടത്തുക കേരള അക്കാദമി ഫോർ സ്കില്സ് എക്സലന്സ് (കേയ്സ്) എന്ന സ്ഥാപനമാണ്. ജോലിക്കായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷയിൽ അടക്കം പരിശീലനം നല്കും. ജർമൻ ഭാഷ പഠനത്തിനോടൊപ്പം കൊച്ചി മെട്രോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇന്റേണ്ഷിപ്പും നല്കും.

ആദ്യ ഘടത്തിൽ മെക്കാനിക്കൽ , സിവിൽ വിഭാഗത്തിൽ ബി.ടെക്, പോളിടെക്നിക്, ഐ.ടി.ഐ കോഴ്സുകൾ വിജയിച്ചവരെയാണ് പരിഗണിക്കുക. ഏകദേശം 4000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 3500 യൂറോ (3.18 ലക്ഷം രൂപ) യാണ് മാസ ശമ്പളമായി ലഭിക്കുക. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളും കമ്പനി നല്കും.

കഴിഞ്ഞ കുറച്ച്‌ നാളുകളായി ജർമനിയിലേക്കുള്ള മലയാളികളുടെ റിക്രൂട്ട്മെന്റ് തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. 2035 ഓടെ 70 ലക്ഷം തൊഴിലാളികളെ ജർമനിക്ക് ആവശ്യമുണ്ടെന്നാണ് കണക്ക്. പ്രായമേറുന്ന ജനതയും, തൊഴിലാളി ക്ഷാമവും ഇപ്പോൾ തന്നെ വിവിധ തൊഴിൽ മേഖലകളിൽ പ്രതിസന്ധി തീർക്കുന്നുണ്ട്.

ട്രാന്സ്പോര്ട്ട്, നിര്മ്മാണം, ആരോഗ്യം, എഞ്ചിനീയറിങ് ഉൾപ്പെടെ എഴുപതോളം മേഖലകളിൽ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ ട്രെയിനുകൾ വൈകി ഓടിത്തുടങ്ങിയതോടെയാണ് റെയിൽ പാത നവീകരണത്തിന് സര്ക്കാർ തീരുമാനിച്ചത്. അതിനാൽ തന്നെ വരും നാളുകളിലും വമ്പൻ തൊഴിലവസരങ്ങൾ പ്രതീക്ഷിക്കാം.