സാമ്പത്തിക ക്രമക്കേട് ; ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ ചിത്രത്തിൻ്റെ റിലീസ് തടഞ്ഞ് കോടതി ; ഒ.ടി.ടി, സാറ്റലെെറ്റ് റിലീസിനും വിലക്ക് ബാധകം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ (എ.ആർ.എം) എന്ന ചിത്രത്തിൻ്റെ റിലീസ് എറണാകുളം പ്രിൻസിപ്പൽ സബ് കോടതി താത്കാലികമായി തടഞ്ഞു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.

സിനിമയുടെ നിർമാണത്തിനായി താൻ 3.2 കോടി രൂപ മുടക്കിയെങ്കിലും ഉടമസ്ഥാവകാശം നിഷേധിക്കുകയും അവകാശം താനറിയാതെ മറ്റൊരു കക്ഷിക്ക് രഹസ്യമായി കൈമാറുകയും ചെയ്തുവെന്നാണ് പരാതി. ചിത്രത്തിൻ്റെ ഒ.ടി.ടി, സാറ്റലെെറ്റ് റിലീസിനും വിലക്ക് ബാധകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ സഹ സംവിധായകനാണ് ജിതിന്‍ ലാല്‍. ഓണം റിലീസായി സെപ്റ്റംബറിൽ റിലീസിനൊരുങ്ങുകയായിരുന്നു ചിത്രം.

കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് ചിത്രം കടന്നു പോകുന്നത്. സുജിത് നമ്പ്യാരുടേതാണ് കഥ തിരക്കഥ സംഭാഷണം. ‘യു.ജി.എം. പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.