ബോട്ടിൽ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: രക്ഷകരായി ബോട്ട് ജീവനക്കാർ: ചീപ്പുങ്കൽ – മണിയാപറമ്പ് ബോട്ടിലെ ജീവനക്കാരാണ് സമയോചിതമായി ഇടപെട്ട് യാത്രക്കാരനെ വേഗം ആശുപത്രിയിൽ എത്തിച്ചത്.

Spread the love

 

കോട്ടയം: ബോട്ട് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം. ജീവനക്കാർ പിന്നൊന്നും ചിന്തിച്ചില്ല ഒരു സ്റ്റോപ്പിൽ പോലും നിർത്താതെ യാത്രക്കാരനെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചു

video
play-sharp-fill

ചീപ്പുങ്കൽ- മണിയാപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിലാണ് യാത്രക്കാരന് ദേഹാസ്വാസ്ത്യം ഉണ്ടായത്.. ബോട്ട് ജീവനക്കാരുടെ സമയോജിതമായ ഇടപെടൽമൂലം യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു. ഇന്ന് ഉച്ചക്ക് 1.30ന് മണിയാപറമ്പിൽനിന്നും ചീപ്പുങ്കലിലേക്ക് പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ S-49 നമ്പർ ബോട്ടിലാണ് സംഭവം.

ചൂരത്തറ ബോട്ട് ജെട്ടിയിൽ നിന്നും കയറിയ രവി എന്ന യാത്രക്കാരനാണ് ബോട്ടിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ബോട്ട് ജീവനക്കാർ മുഹമ്മ സ്റ്റേഷൻമാസ്റ്ററെ വിവരം അറിയിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ അനുമതിയോടെ മറ്റ് ബോട്ട്ജെട്ടികളിൽ ബോട്ട് നിർത്താതെ ചീപ്പുങ്കലിൽ എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ട് ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് യാത്രികന്റെ ബന്ധു ചീപ്പുങ്കലിൽ എത്തിയിരുന്നു. ബന്ധുവിനൊപ്പം രവിയെ കുമരകം ഗവണ്മെന്റ് ആശുപത്രിയിലേക്ക് ഓട്ടോയിൽ കയറ്റിവിട്ടശേഷമാണ് ബോട്ട് സർവ്വീസ് പുനരാരംഭിച്ചത്.കുമരകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രവിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

യാത്രാമദ്ധ്യേ ബോട്ടിലെ യാത്രികന് അപകടം സംഭവിച്ചപ്പോൾ പകച്ചുനില്ക്കാതെ സമയോചിതമായ ഇടപെടൽ നടത്തിയത് S-49 ബോട്ടിലെ ജീവനക്കാരായ രാജേഷ്കുമാർ,അനൂപ്, രാധാകൃഷ്ണൻ, അംബുജാക്ഷൻ,സുധീഷ് എന്നിവരാണ്