play-sharp-fill
പത്തനംതിട്ടയെ എ പ്ലസ് മണ്ഡലം ആക്കി എൽ.ഡി.എഫ്, പ്രചാരണ പ്രവർത്തനങ്ങൾക്കു കോടിയേരി നേതൃത്വം നൽകും

പത്തനംതിട്ടയെ എ പ്ലസ് മണ്ഡലം ആക്കി എൽ.ഡി.എഫ്, പ്രചാരണ പ്രവർത്തനങ്ങൾക്കു കോടിയേരി നേതൃത്വം നൽകും

സ്വന്തംലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ
എൽ.ഡി.എഫ്‌ നു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ എ പ്ലസ് സ്ഥാനമാണ് സി.പി.എം സംസ്ഥാന നേതൃത്വം പത്തനംതിട്ടക്ക് നൽകിയിരിക്കുന്നത്.
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പര്യടനവും അനുബന്ധ പ്രചാരണപ്രവർത്തനങ്ങളും എല്ലാം അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തന്നെ വിജയസാധ്യതയുള്ള ഒന്നാംനമ്പർ മണ്ഡലങ്ങളുടെ പട്ടികയിൽ പത്തനംതിട്ടയും ഇടം പിടിച്ചിരിക്കുകയാണ്. മികച്ച മുന്നേറ്റം പ്രതീക്ഷിച്ചു ബിജെപി കളത്തിലിറക്കിയ കെ സുരേന്ദ്രന് പ്രതീക്ഷിച്ച മുന്നേറ്റം നേടുവാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നാണ് സിപിഎമ്മും, എൽഡിഎഫ് നേതൃത്വവും വിലയിരുത്തുന്നത്. എൻ.എസ്.എസ് സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തെ ഏതാണ്ട് പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞത് ഇതിനോടകംതന്നെ ബിജെപി ക്യാമ്പിൽ മ്ലാനത പടർത്തിയിട്ടുണ്ട്. എസ്എൻഡിപി വിഭാഗത്തിൽ നിന്നും ബിജെപി അനുഭാവികൾക്കപ്പുറം ഒരു വലിയ പിന്തുണ പ്രതീക്ഷിച്ചെങ്കിലും കാര്യമായ പ്രതികരണം ലഭിക്കാത്തതും, സ്ഥാനാർത്ഥി പര്യടന പരിപാടികളിൽ പോലും മറ്റു വിഭാഗക്കാരുടെ കാര്യമായ സാന്നിധ്യം ഇല്ലാത്തതും ,കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പുകാലത്ത് ഇടതുമുന്നണിയിൽ നിന്ന് പോലും ബിഡിജെഎസിലേക്ക്എത്തിയ പ്രവർത്തകർ തിരിച്ചു പോയതുംബിജെപി യെ ഇതിനോടകംതന്നെ പ്രതിരോധത്തിലാക്കി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പത്തനംതിട്ടയിൽ എത്തിയിരുന്നു. പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് എത്തുമ്പോൾ പത്തനംതിട്ടയുടെ വിജയ സാധ്യത കണക്കിലെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം സംസ്ഥാന നേതാക്കളുമടക്കം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ്‌.