കോട്ടയം തിരുവാതുക്കലിന് സമീപം റോഡിലെ കുഴിയിൽ ചാടാതെ വെട്ടിച്ച ഓട്ടോറിക്ഷേ നിയന്ത്രണം തെറ്റി മറിഞ്ഞു; ഇടയാഴം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്ക്

Spread the love

കോട്ടയം: തിരുവാതുക്കലിന് സമീപം റോഡിലെ കുഴിയിൽ ചാടാതെ വെട്ടിച്ച ഓട്ടോ നിയന്ത്രണ തെറ്റി തലകീഴായി മറിഞ്ഞ് വൈക്കം ഇടയാഴം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

ഇടയാഴം സ്വദേശി മാച്ചുവട്ടിൽ ജബ്ബാറിൻ്റെ മകൻ ഷഹാസ് ജബ്ബാർ(28) ആണ് മരിച്ചത്. ഷഹാസിനൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന അക്ഷയ്, അഖിൽ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

തിരുവാതുക്കൽ പ്രീമിയം കോളേജ് ഭാഗത്ത് വെച്ച് റോഡിലെ കുഴി ശ്രദ്ധയിൽ പെട്ട ഷഹാസ് ഓട്ടോ വെട്ടിച്ച് മാറ്റുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഷഹാസ് മരണപ്പെടുകയായിരുന്നു . കണ്‍ട്രോള്‍ റൂമില്‍ നിന്ന് പോലീസെത്തിയാണ് പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.