കട്ടപ്പനയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി; രോഗബാധയെ തുടർന്നാണ് മരണമെന്ന് നിഗമനം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കട്ടപ്പന: ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി.
ജാർഖണ്ഡ് സ്വദേശിനി ബബിത കോളാണു (8) മരിച്ചത്. രോഗബാധയെ തുടർന്നാണു മരണമെന്നാണു പൊലീസിന്റെ നിഗമനം. മൂത്ത സഹോദരിക്കൊപ്പം ചൊവ്വാഴ്ചയാണ് പെൺകുട്ടി കട്ടപ്പനയിൽ എത്തിയത്.
കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിൽ ആനകുത്തിയിലുള്ള ഏലത്തോട്ടത്തിൽ സഹോദരിക്കു ജോലി ലഭിച്ചതോടെ പെൺകുട്ടിയും അവർക്കൊപ്പമാണ് താമസിച്ചത്.
18ന് വൈകിട്ട് നാലോടെ മറ്റുള്ളവർ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും ദിവസമായി പെൺകുട്ടി പനിബാധിതയായിരുന്നു എന്നാണു സഹോദരി അടക്കമുള്ളവർ പൊലീസിനെ അറിയിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടർന്നാണു മരണമെന്നാണു നിഗമനം.
Third Eye News Live
0