
ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സ്വന്തംലേഖകൻ
കോട്ടയം : ഫുട്‌ബോള്‍ ഇതിഹാസം പെലെയെ പാരീസില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബ്രസീലിനായി മൂന്നു തവണ ലോകകപ്പ് ഉയര്‍ത്തിയ ടീമിലെ അംഗമായ പെലെയ്ക്ക് 78 വയസുണ്ട്. വീട്ടില്‍ പനിക്കുള്ള ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആശുപത്രിയില്‍ തുടരുന്നതായിട്ടാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.1958, 1962, 1970 എന്നീ വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ അംഗമാണ് പെലെ. ഫ്രാന്‍സില്‍ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് പെലെ എത്തിയത്. 2016 റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്ന പെലെ ആരോഗ്യം മോശയതിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ചിരുന്നു. 2014 അവസാനത്തോടെ പെലെ ബ്രസീലില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു.