കൊല്ലം സ്വദേശിയായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ വയനാട്ടിലെ വാടകവീട്ടിൽ മരിച്ചനിലയിൽ; ഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നി​ഗമനം, മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

മാനന്തവാടി: എടവക പഞ്ചായത്ത് ഓഫിസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ മരിച്ചനിലയിൽ കണ്ടെത്തി.

video
play-sharp-fill

കൊല്ലം മൈനാകപ്പള്ളി സ്വദേശി പുത്തൻപുരയിൽ എ. ശ്രീലത(46) ആണ് മരിച്ചത്. എടവക പന്നിച്ചാലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയോടെ ഗുളിക അമിതമായി കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു.