മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി ; ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Spread the love

ബെംഗളൂരു :മദ്യപിച്ച്‌ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന യുവാക്കളുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറി ദാരുണാന്ത്യം .

ഗംഗാവതി നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. ഗംഗാവതി നഗർ സ്വദേശികളായ മൗനേഷ് പട്ടാര (23), സുനില്‍ (23), വെങ്കട്ട് ഭീമനായിക്ക (20) എന്നിവരാണ് മരിച്ചത്.

റെയില്‍വേ ട്രാക്കിന് സമീപം പാർട്ടി നടത്തിയ ശേഷം ഇവർ പാളത്തില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് സൂചന. ഇതു സംബന്ധിച്ച്‌ ഗദഗ് റെയില്‍വേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group