ആലിംഗനം അപകടമായി :മൂന്നാംനിലയിൽ നിന്ന് യുവതി വീണു മരിച്ചു

Spread the love

 

മുംബൈ: കെട്ടിടത്തിന്റെ അരഭിത്തിയിൽ ഇരിക്കുന്നതി നിടെ സഹപ്രവർത്തകൻ കെട്ടിപ്പിടിച്ചതിനു

പിന്നാലെ ബാലൻസ് തെറ്റിയ യുവതി മൂന്നാം നിലയിൽ നിന്നു വീ ണു മരിച്ചു.

ചൊവ്വാഴ്ച ഡോംബിവ്ലി എംഐഡിസി മേഖലയിലെ ഗ്ലോബ് എ‌സ്റ്റേറ്റ് കമ്പനി കെട്ടിടത്തിലാണു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലീനിങ് ജോ ലിക്കാരിയായിരുന്ന നാഗിനാ ദേവിയാണു (33) മരിച്ചത്. അരഭിത്തിയിൽ പിടിത്തം കി ട്ടിയതിനാൽ യുവാവ് താഴെ വീഴാതെ രക്ഷപ്പെട്ടു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടമുണ്ടായതിനു പിന്നാ ലെ, കെട്ടിപ്പിടിച്ച

യുവാവും ഒപ്പമുണ്ടായിരുന്നയാളും രക്ഷിക്കാനായി മൂന്നാംനില യിൽ നിന്നു താഴേക്ക് ഓടിയി റങ്ങുന്നതും

വിഡിയോയിൽ കാണാം. നാഗിനയ്ക്ക് മക നും മകളുമുണ്ട്.