play-sharp-fill
സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും; തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാൻ തിരുത്തല്‍ രേഖ തയാറാക്കും; 21, 22 തീയതികളില്‍ സംസ്ഥാന കമ്മിറ്റി

സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും; തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാൻ തിരുത്തല്‍ രേഖ തയാറാക്കും; 21, 22 തീയതികളില്‍ സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി മറികടക്കാനുള്ള തിരുത്തല്‍ രേഖ തയാറാക്കാനുള്ള സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും.

ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും 21, 22 തീയതികളില്‍ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. സർക്കാരിന്റെ മുൻഗണനാക്രമത്തില്‍ മാറ്റംവരുത്തി തിരുത്തലിന് തുടക്കമിടാനാണ് സി.പി.എം തീരുമാനം.


ഭരണവിരുദ്ധ വികാരവും ജനക്ഷേമ പദ്ധതികള്‍ മുടങ്ങിയതുമാണ് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കംകൂട്ടിയത് എന്നാണ് കഴിഞ്ഞ സംസ്ഥാന നേതൃയോഗങ്ങള്‍ വിലയിരുത്തിയത്. ജില്ലാ നേതൃയോഗങ്ങളിലും സമാനമായ അഭിപ്രായം തന്നെ ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ പ്രവർത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാൻ എന്തൊക്കെ ചെയ്യണം എന്നായിരിക്കും ഇന്നാരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ പ്രധാനമായും തീരുമാനിക്കുക.
സംസ്ഥാന സർക്കാരിന്റെ മുൻഗണനാക്രമത്തില്‍ മാറ്റം വരുത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ജനക്ഷേമ പദ്ധതികള്‍ക്ക് മുൻഗണന നല്‍കാനാണ് തീരുമാനം. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത് പാർട്ടിയുടെ പരിഗണനയില്‍ ഉണ്ടെങ്കിലും നിലവിലെ സാമ്പത്തിക അവസ്ഥയില്‍ അത് സാധ്യമാകില്ല. ക്ഷേമപെൻഷൻ മുടങ്ങാതെ കൊടുക്കുക, സപ്ലൈ അടക്കമുള്ള ജനകീയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കുക തുടങ്ങിയവയാണ് പാർട്ടിക്ക് മുന്നില്‍ ഉള്ള നിർദേശങ്ങള്‍.