
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നതിനു പകരം ഇടതുപക്ഷം പിന്തുണയ്ക്കണമെന്ന് കെ.സച്ചിദാനന്ദൻ
സ്വന്തംലേഖകൻ
കോട്ടയം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നതിനു പകരം ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പിന്തുണയ്ക്കണമെന്ന് കെ. സച്ചിദാനന്ദന്‍. രാഹുല്‍ ഗാന്ധി നിയുക്ത പ്രധാനമന്ത്രിയായോ വരുന്ന ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായോ വരുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തെ പ്രതിപക്ഷത്തെ എല്ലാവരും പിന്തുണയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ അല്ല മറിച്ച് ജനാധിപത്യ ഐക്യമെന്ന ആശയം നിലനില്‍ക്കണമെന്ന അനിവാര്യത മൂലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ എല്ലാവര്‍ക്കും ഗുണമുണ്ടാകും. അതിനാല്‍ ഇടതു പക്ഷം അല്‍പം ഉദാരത കാട്ടുന്നതിനൊപ്പം പ്രാദേശിക താത്പര്യത്തെക്കാള്‍ ദേശീയ താത്പര്യം ഉയര്‍ത്തി പിടിക്കുന്നത് തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം കേന്ദ്രത്തില്‍ ബിജെപി മാറി കോണ്‍ഗ്രസല്ല അധികാരത്തില്‍ വരേണ്ടത്, കോണ്‍ഗ്രസ് വന്നാലും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസും ബിജെപിയും പിന്തുടരുന്നത് ഒരേ നയങ്ങളാണ്. കോണ്‍ഗ്രസ് വന്നാല്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്.