കഞ്ചിക്കോട് ഹൈവേ പിടിച്ചുപറി സംഘത്തിലെ പ്രധാന പ്രതിയെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Spread the love

പാലക്കാട്: കഞ്ചിക്കോട് നരകം പുള്ളി പാലത്തിൽ വച്ച് 2023 ജൂലൈ മാസം 29 തിയതി കാറിൽ വന്ന മൂന്ന് മലപ്പുറം സ്വദേശികളെ വാഹനങ്ങൾ കുറുകെ ഇടുകയും കാറും യാത്രക്കാരെയും കാറിൽ ഉണ്ടായിരുന്ന നലരക്കോടി രൂപയും കവർന്ന സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ പള്ളിക്കുന്ന് സ്വദേശിയായ സിജോൺ (41) യെ ചാലക്കുടി മേലൂരിൽ നിന്നും ചാലക്കുടി ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെ പാലക്കാട് കസബ പൊലീസ് അറസ്റ്റു ചെയ്തു.

video
play-sharp-fill

 

മലപ്പുറം ജില്ലയിലെ അടക്ക വ്യാപാരികൾ ബാംഗ്ലൂരിൽ നിന്നും വരുന്ന വഴിയാണ് ഹൈവേ പിടിച്ചു പറി സംഘം കാറിനെ പിന്തുടർന്ന് നാല് വാഹനങ്ങൾ മുന്നിലും പിന്നിലും തടസം ഉണ്ടാക്കുകയും കാറിനെയും കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരെയും കടത്തിക്കൊണ്ട് തൃശൂരിൽ ഇറക്കിവിടുകയും ചെയ്തു . ഇതുവരെ 14 പ്രതികളാണ് ഈ കേസിൽ പിടിയിലായത്. 4 വാഹനങ്ങളും മൂപ്പത് ലക്ഷത്തോളം രൂപയും പോലീസ് പ്രതികളിൽ നിന്ന് കേസ്സിലേക്ക് റിക്കവർ ചെയ്തിട്ടുണ്ട്.

 

സിജോണിന് പാലക്കാട് നോർത്ത് ,വയനാട്, തമിഴ്നാട് നിരവധി സ്റ്റേഷനുകളിലും ഹൈവേ പിടിച്ചുപറി കേസുകളിൽ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവം നടന്ന ശേഷം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം പോലീസ് തൃശൂരിൽ അന്വേഷിച്ച് എത്തിയതായി വിവരം ലഭിച്ചതും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാവുന്നത്. 25 ലക്ഷം രൂപ പ്രതിഫലമായി കിട്ടിയതായി സിജോൺ സമ്മതിച്ചു. കിട്ടിയ പണം കൊണ്ട് ആഡംബര ജീവിതമാണ് കഴിഞ്ഞ ഒരു വർഷക്കാലം പ്രതി നടത്തിയത്. മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.