ബാറിലെ സംഘർഷം ; ബിയര്‍ കുപ്പികൊണ്ട് ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്ത യുവാക്കൾ അറസ്റ്റിൽ

Spread the love

കൊല്ലം : ബാറിലെ മദ്യപാനത്തിനിടെ തങ്ങളുടെ നേരേ നോക്കിയെന്ന കാരണത്താല്‍ ബിയര്‍ കുപ്പികൊണ്ട് യുവാക്കള്‍ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്തു.

video
play-sharp-fill

തുടർന്ന് ആക്രമണത്തില്‍ പരുക്കേറ്റ ചുമട്ടുതൊഴിലാളി ജോസ് പ്രകാശിന്റെ കര്‍ണപുടം പൊട്ടിപ്പോയ ഒരു ചെവിയുടെ കേഴ്വി നഷ്ടമായി.

രണ്ട് യുവാക്കളെ സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. അരിനല്ലൂര്‍ അരീക്കാവ് ക്ഷേത്രത്തിനു സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍ അഭിജിത്ത് (22),ശൂരനാട് തെക്ക് ഇഞ്ചക്കാട് പള്ളിയാട്ട് വീട്ടില്‍ അതുല്‍ കൃഷ്ണന്‍ (19) എന്നിവരെയാണ് പോലീസ് പിടികൂടിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം രാത്രി ശാസ്താംകോട്ടയിലെ ബാറിലാണ് സംഭവം.സുഹൃത്തിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് അഞ്ചുപേരടങ്ങിയ യുവസംഘമാണ് മദ്യപിക്കാനെത്തിയത്.

ജോസും യുവാക്കളും അഭിമുഖമായ സീറ്റുകളിലിരിക്കുകയായിരുന്നു . പെട്ടെന്ന് അവരില്‍ ആരോ അസഭ്യം പറയുന്നതുകേട്ട് ജോസ് നോക്കി ഇതു കണ്ട യുവാക്കള്‍ പ്രകോപിതരായി. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന ബിയര്‍ കുപ്പിയെടുത്ത് ജോസ് പ്രകാശിന്റെ തലയ്ക്ക് അടിച്ചു.ശേഷം ജോസ് തിരിഞ്ഞതോടെ ചെവിയുടെ ഭാഗത്താണ് അടിയേറ്റത്. അതേസമയം ശക്തമായ അടിയില്‍ മുറിവേറ്റ് കര്‍ണപുടം പൊട്ടി. മർദനമേറ്റ ജോസ് പ്രകാശ് ചികിത്സയിലാണ്. സംഭവശേഷം യുവാക്കള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.