ആലുവയിൽ നിന്നും കാണാതായ മൂന്നു പെൺകുട്ടികളെ കണ്ടെത്തി ; കണ്ടെത്തിയത് തൃശ്ശൂരിൽ നിന്ന്, പോലീസ് ആലുവയിലേക്ക് തിരിച്ചു

Spread the love

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായി വിവരം. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയതെന്നാണ് പൊലീസ് അറിയിക്കുന്നത്.

പെണ്‍കുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. മൂന്ന് പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെയാണ് ഇന്ന് പുലർച്ചെ മുതല്‍ കാണാതായത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികള്‍.

ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികള്‍ ചാടിപ്പോയത്. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group