play-sharp-fill
ഹണിട്രാപ്പുകാരിയായി ചിത്രീകരിക്കുന്നു; ക്രൂരമായ സൈബർ ആക്രമണം നേരിടുന്നതായി യുവതി ; പീഡന പരാതി ഒരു യുവ എംഎൽഎ ഇടപെട്ട് അട്ടിമറിച്ചതായും ആരോപണം

ഹണിട്രാപ്പുകാരിയായി ചിത്രീകരിക്കുന്നു; ക്രൂരമായ സൈബർ ആക്രമണം നേരിടുന്നതായി യുവതി ; പീഡന പരാതി ഒരു യുവ എംഎൽഎ ഇടപെട്ട് അട്ടിമറിച്ചതായും ആരോപണം

സ്വന്തം ലേഖകൻ

കോഴിക്കോട്: ക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി വ്ളോഗറും ചിത്രകാരിയുമായ യുവതി. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഒരു യുവാവ് തന്നെ ഹണിട്രാപ്പ് തട്ടിപ്പുകാരിയായി ചിത്രികരിക്കുന്നതായാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ നേരത്തെ നൽകിയ പീഡന പരാതി ഒരു യുവ എംഎൽഎ ഇടപെട്ട് അട്ടിമറിച്ചതായും യുവതി ആരോപിച്ചു.

കുഞ്ഞിൻ്റെ അസുഖവുമായി ബന്ധപ്പെട്ട് യുവാവിൻ്റെ കോഴിക്കോട് അരക്കിണറിലെ വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചുവെന്നാണ് പരാതി. ശ്രീകൃഷ്ണചിത്രം വരച്ച് വൈറലായിരുന്ന യുവതിയെ മനശാസ്ത്രജ്ഞനെന്ന വ്യാജേനയാണ് യുവാവ് പരിചയപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കെതിരെ 2017ൽ നൽകിയ പീഡന പരാതി യുവ നേതാവ് സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചുവെന്നും കേസ് കോടതിയിൽ തള്ളിപ്പോയതിനെ തുടർന്ന് തന്നെ ഹണിട്രാപ്പുകാരിയാക്കി ചിത്രീകരിക്കുകയാണെന്നും യുവതി പറഞ്ഞു. അതേസമയം സൈബർ ആക്രമണത്തിന് പിന്നിൽ ചില നേതാക്കളുടെ കൈകളുണ്ടെന്ന് സ്വാമി ഭദ്രാനന്ദ ആരോപിച്ചു.

യൂട്യൂബ് ചാനൽ അവതാരകനായ പ്രതിക്കെതിരെ താൻ മാറാട് പൊലീസിൽ നൽകിയ പരാതി അട്ടിമറിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സൈബർ ആക്രമണം രൂക്ഷമായപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചതായും യുവതി വെളിപ്പെടുത്തി.