ചുമ്മാതല്ല അയ്മനത്തുകാർക്ക് ഇത്ര ആരോഗ്യം: അയ്മനം പഞ്ചായത്തിൽ കർക്കിടക ഔഷധക്കഞ്ഞി വിതരണം ചെയ്തു

Spread the love

അയ്മനം: അയ്മനം ഗ്രാമ പഞ്ചായത്തിന്റെയും ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർക്കിടക ഔഷധക്കഞ്ഞി വിതരണം ചെയ്തു.

video
play-sharp-fill

പഞ്ചായത്തിൽ എത്തിച്ചേർന്ന പൊതുജനങ്ങൾക്ക് ഔഷധക്കഞ്ഞി വിതരണം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ദേവകി ടീച്ചർ സ്വാഗതം ആശംസിച്ചു. ആയുർവേദ വിധിപ്രകാരം കർക്കിടക മാസത്തിൽ ജനങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത്ഈ പദ്ധതി വർഷം തോറും നടത്തി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ വാർഡുകളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് മരുന്നുകളും, ഔഷധ കഞ്ഞിക്കൂട്ടുകളും ഉടൻ വിതരണം ചെയ്യും.

പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ അംഗങ്ങളായ കെ ആർ ജഗദീഷ്, പി വി സുശീലൻ, ശോശാമ്മ ഷാജി, ബിന്ദു ഹരികുമാർ, ത്രേസ്യാമ്മ ചാക്കോ, പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ എൻ സി, ജൂനിയർ സൂപ്രണ്ട് മധു ഡി, ഡോക്ടർ മിഥുൻ ജെ കല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.