കുഞ്ഞനന്തൻ്റെ ഭാര്യയുടെ ഹർജി: നോട്ടിസയച്ച് സുപ്രീം കോടതി: ടി പി കേസ് പ്രതിയായ കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച ഒരു ലക്ഷം രൂപ പിഴ കുടുംബം അടയ്ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേയാണ് ഭാര്യയുടെ ഹർജി.
ന്യൂഡൽഹി : ടി.പി. ചന്ദ്രശേഖ രൻ വധക്കേസിലെ പ്രതി, പരേതനായ പി.കെ.കുഞ്ഞനന്തനു വി ചാരണക്കോടതി വിധിച്ച ഒരു ലക്ഷം രൂപ പിഴ കുടുംബം നൽകണമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജി യിൽ സുപ്രീം കോടതി നോട്ടിസ് അയച്ചു.
സംസ്ഥാന സർക്കാർ, കെ. കെ.രമ തുടങ്ങിയ കക്ഷികളുടെ മറുപടി തേടിയാണ് നോട്ടിസ്. 13-ാം പ്രതിയായിരുന്ന കുഞ്ഞനന്തന്റെ ഭാര്യ വി.പി.ശാന്തയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി ഉത്തരവു റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞന ന്തൻ ജയിലിലായിരിക്കെ 2020 ലാണ് മരിച്ചത്. തുടർന്നാണ് ശാന്തയെ ഹൈക്കോടതി കക്ഷി ചേർത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞനന്തൻ മരിച്ചെങ്കിലും അദ്ദേഹം ടി.പി. വധ ക്കേസിൽ കുറ്റക്കാരനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ ഉത്തരവിനെതിരെയാണ് ശാന്തയുടെ ഹർജി. ഹൈക്കോടതി ഉത്തരവിനെതിരെയുള്ള മറ്റ് ഹർജികളിലും സുപ്രീം കോടതി നോ ട്ടിസയച്ചു. ഓഗസ്റ്റ് 20ന് വീണ്ടും : പരിഗണിക്കും.