മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണം; തിരുവനന്തപുരം നഗരസഭ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഒരു ഭാഗത്തെ ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാന്‍ മുന്നോട്ടുപോയതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കോര്‍പറേഷൻ പരിസരത്ത് വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ നഗരസഭാ വളപ്പിലേക്കു ചാടിക്കയറിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്‍ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മേയര്‍ ഉള്‍പ്പെടെ ഓഫിസില്‍ എത്തിയിരുന്നില്ല. ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസ് ഉപരോധിച്ചിരുന്നു.
Third Eye News Live
0