എച്ച് വൺ എൻ വൺ ബാധിച്ച് ഒരു മരണം ; തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശിനിയാണ് മരിച്ചത്
മലപ്പുറം : എച്ച് വൺ എൻ വൺ ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47)ആണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം.
വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ എൻ വൺ. 100 ഡിഗ്രിക്കു മേൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ഛർദി എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ.
ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് രോഗം കടുക്കാൻ സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും പോഷകാഹാരവും വിശ്രമവും രോഗം എളുപ്പത്തിൽ ഭേദമാക്കും. കൈകൾ സോപ്പുപയോഗിച്ച് കഴുകണം, യാത്രയ്‌ക്കുശേഷം ഉടൻ കുളിക്കണം, ധാരാളം വെള്ളം കുടിക്കണം, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കണം, ശരിയായ ചികിൽസ തേടണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0