അമിതവേഗതത്തിൽ എത്തിയ കാർ പഞ്ചായത്ത് ഓഫീസില്‍ ഇടിച്ചു കയറി മതിലും ഗേറ്റും തകർത്തു ; കാറോടിച്ചിരുന്നത് മദ്യപിച്ച്‌ വാഹനമോടിച്ച പൊലീസുകാരനാണെന്ന് നാട്ടുകാർ

Spread the love

തിരുവനന്തപുരം : നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസില്‍ ഇടിച്ചു കയറി ഓഫീസിൻ്റെ ഒരു ഭാഗം തകർന്നു. നെയ്യാറ്റിൻകര കുന്നത്തുകാല്‍ പഞ്ചായത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്.

പഞ്ചായത്തിന്റെ മതിലും ഗേറ്റും കാർ തകർത്തു. ഇടിയുടെ ആഘാതത്തില്‍ ഓഫീൻ്റെ ഗ്ലാസും തകർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനം അമിത വേഗതയിലെത്തി പഞ്ചായത്ത് ഓഫീസിൻ്റെ ഒരു ഭാഗം തകർക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം കാറിലുണ്ടായിരുന്നയാള്‍ അയാളുടെ ബന്ധുവിനെ വിളിച്ച്‌ രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ഇയാളുടെ താടിയെല്ലിന് നിസാരമായി പരിക്കേറ്റിരുന്നു. മദ്യപിച്ച്‌ വാഹനമോടിച്ചത് പൊലീസുകാരനാണെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനത്തിൻ്റെ നമ്ബർ പൊലീസുകാരൻ്റേതാണ്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ മാത്രമേ ഇത് വ്യക്തമാവൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group