play-sharp-fill
വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ച സംഭവം; 16 ലക്ഷം രൂപ സഹായധനവും ആശ്രിതർക്ക് ജോലിയും നൽകാമെന്ന് അധികൃതർ എഴുതി നൽകി, പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി

വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ച സംഭവം; 16 ലക്ഷം രൂപ സഹായധനവും ആശ്രിതർക്ക് ജോലിയും നൽകാമെന്ന് അധികൃതർ എഴുതി നൽകി, പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി

വയനാട്: പുൽപ്പള്ളി ചീയമ്പത്ത് വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് സുധൻ മരിച്ച സംഭവത്തിൽ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.

16 ലക്ഷം രൂപ സഹായധനവും ആശ്രിതർക്ക് ജോലിയും നൽകാമെന്ന ഉറപ്പ് അധികൃതർ എഴുതി നൽകിയതോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

അർഹമായ സഹായധനവും ആശ്രിതർക്ക് ജോലിയും പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ഇബി, റവന്യൂ, ട്രൈബൽ വകുപ്പുകൾ ചേർന്നാണ് സുധൻ്റെ കുടുംബത്തിന് സഹായധനം നൽകുക. കളക്ടറും തഹസിൽദാരും ഉൾപ്പെടെ ബന്ധുക്കളുമായി ചർച്ച നടത്തി.

ഇന്നലെയാണ് വയലിലൂടെ നടന്നുവരുന്നതിനിടെ പൊട്ടിയ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് സുധൻ മരിച്ചത്.