video
play-sharp-fill

കര്‍ക്കടക മാസം എത്തി ; ആയുർവേദ പ്രകാരമുള്ള മരുന്നുകള്‍ സേവിയ്ക്കാൻ സമയമായി ; ആരോ​ഗ്യ സംരക്ഷണത്തിന് ഞവരക്കഞ്ഞി,ഗുണങ്ങളും തയ്യാറാക്കുന്ന വിധവും അറിയാം

കര്‍ക്കടക മാസം എത്തി ; ആയുർവേദ പ്രകാരമുള്ള മരുന്നുകള്‍ സേവിയ്ക്കാൻ സമയമായി ; ആരോ​ഗ്യ സംരക്ഷണത്തിന് ഞവരക്കഞ്ഞി,ഗുണങ്ങളും തയ്യാറാക്കുന്ന വിധവും അറിയാം

Spread the love

സ്വന്തം ലേഖകൻ

പണ്ടു കാലം മുതല്‍ തന്നെ കര്‍ക്കടകക്കാലത്ത് ആയുർവേദ പ്രകാരമുള്ള പല രീതിയിലും മലയാളികൾ മരുന്നുകള്‍ സേവിയ്ക്കാറുണ്ട്. കര്‍ക്കട മാസത്തില്‍ ആയുര്‍വേദത്തിലെ പ്രധാന ചികിത്സാവിധികളില്‍ ഒന്നാണ് ഞവരക്കഞ്ഞി.

ഔഷധ ​ഗുണങ്ങൾ ഏറെയുള്ള ഞവര അരി ഉപയോ​ഗിച്ചാണ് ഞവരക്കഞ്ഞി ഉണ്ടാക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഈ അരി ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ്. ഇതിനൊപ്പം ഉലുവ, ജീരകം, ആശാളി എന്നിവയും ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്. ഇത് രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനാരോ​ഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഔഷധമായും ആഹാരമായും ഉപയോഗിക്കാവുന്നതാണ് ഞവരക്കഞ്ഞി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞവരക്കഞ്ഞിയുടെ ഗുണങ്ങള്‍

​ഗർഭകാലത്ത് ഞവരക്കഞ്ഞി കുടിക്കുന്നത് കുഞ്ഞിന് തൂക്കം കൂടാൻ സഹായിക്കും. സര്‍ജറി പോലുള്ള അവസ്ഥകളില്‍ ഇത് കഴിക്കുന്നത് മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുന്നു. മുലപ്പാല്‍ ഉല്‍പാദനത്തിന് ഞവരയരിക്കഞ്ഞി നല്‍കാറുണ്ട്. ഇത് തേങ്ങാപ്പാലില്‍ വേവിച്ച് കഴിയ്ക്കുന്നതാണ് നല്ലത്. കൂടാതെ പുരുഷ ബീജാരോഗ്യത്തിന് ഇതേറെ നല്ലതാണ്. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്.

ഞവരക്കഞ്ഞി എങ്ങനെ തയ്യാറാക്കാം

ഞവര അരി, ചെറുപയർ, ഉലുവ, ജീരകം ഇതെല്ലാം കൂടി വെള്ളത്തിൽ ഇരുപത് മിനിറ്റ് കുതിർത്തു വയ്ക്കുക. അതിനോടൊപ്പം തന്നെ ആശാളിയും അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെയ്‌ക്കുക. അതിന് ശേഷം ഒരു കുക്കറിൽ ഇതെല്ലാം കൂടി ഇട്ട് നാല് കപ്പ് വെള്ളവും ചേർത്ത് വേവിക്കണം. ഇതിന് ശേഷം കഞ്ഞിക്കുള്ള അരപ്പ് തയ്യാറാക്കുക. തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും അര ടീസ്‌പൂൺ ജീരകവും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.

ഈ കൂട്ട് കഞ്ഞിയിലേക്ക് ചേർത്ത് കൊടുക്കാം. കഞ്ഞി കുറുകിയാണ് ഇരിക്കുന്നെതെങ്കിൽ ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് കൊടുക്കാം. അതിന് ശേഷം കഞ്ഞിയിലേക്ക് തേങ്ങാ പാൽ കൂടി ചേർത്ത് ഇളക്കുക. കഞ്ഞി അടുപ്പിൽ നിന്ന്‌ മാറ്റുന്നതിന് മുൻപ് അയമോദകവും കുരുമുളക് പൊടിയും ചുക്ക് പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിന് ശേഷം നെയ്യ് കൂടി ചേർത്ത് കൊടുത്തതിന് ശേഷം ചൂടോടെ കഴിക്കാവുന്നതാണ്.