പാക്കിൽ സംക്രമവാണിഭത്തിന് തുടക്കമായി: ചിങ്ങം വരെ കച്ചവടം സജീവമാവും.

Spread the love

 

കോട്ടയം: പാക്കിൽ സംക്രമവാണിഭത്തിന് തുടക്കമായി: ചിങ്ങം വരെ കച്ചവടം സജീവമാവും.പഴമയുടെയും കാർ ഷികസമൃദ്ധിയുടെയും ഓർമ പുതുക്കി പാക്കിൽ സംക്രമവാണിഭത്തിന് ഇന്നു തുടക്കമായി.

കാർഷിക ഉപകരണങ്ങളും വട്ടിയും കുട്ടയും മുറവുമൊക്കെ യായി പാതയോരങ്ങൾക്കു പഴമ യുടെ പ്രൗഢി സമ്മാനിച്ച് ചാക്കിൽ ക്ഷേത്രമൈതാനത്താണു വ്യാപാരമേള.

കർക്കടകത്തിന്റെ ആദ്യദിനമായ ഇന്നു രാവിലെ 9നു ധർമ ശാസ്താ ക്ഷേത്രത്തിനു മുന്നിലെ മൈതാനത്തു പാക്കിൽവാ ണിഭത്തിനു വിളക്കു തെളിഞ്ഞു. കച്ചവടക്കാർ ഇനി ചിങ്ങം പുലരു :
ന്നതുവരെ ഇവിടെയുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5 രൂപയുടെ സന്ധ്യാനാമപു സ്‌തകം മുതൽ പതിനായിരത്തിലേറെ രൂപയുടെ അലമാരകൾ വരെ വിൽപനയ്ക്ക് എത്തിയിട്ടു ണ്ട്. തഴപ്പായയും വട്ടിയും കുട്ട യും മുറവുമൊക്കെ പാക്കിൽ വാണിഭത്തിൽ കിട്ടും.

മൺചട്ടികൾക്ക് 50 രൂപ മുതൽ 400 രൂപ വരെയാണു വില. മൺഭ രണിയുടെ വലുപ്പം അനുസരിച്ച് 50 രൂപ മുതൽ 2000 വരെയാണു വില. ചിരട്ടത്തവിക്ക് 35-75 രൂപ യും ഈറ്റക്കുട്ടയ്ക്ക് 175 – 400 രൂ പയും മുറത്തിന് 250-500 രൂപയു മാണു വില.
പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കുടംപുളിക്ക് ഇവിടെ വലിയ ഡിമാന്റാണ്. അതുപോലെ മത്സ്യബന്ധന ഉപകരണങ്ങളായ വലയും ഒറ്റാലും ഇവിടെ വാങ്ങാൻ കിട്ടും.

പരമ്പരാഗത മീൻപിടുത്ത ഉപകരണമായ ഒറ്റാൽ ഇപ്പോൾ എവിടെയും കാണാനില്ല. അടുക്കളയിൽ നിന്ന് അപ്രത്യക്ഷമായ അരകല്ലും ആട്ടുകല്ലുമൊക്കെ പാക്കിൽ സംക്രമ വാണിഭത്തിൽ എത്തിയിട്ടുണ്ട്.

പാക്കനാർ നാടു ചുറ്റി നടന്ന സമയത്ത് ഇവിടെ എത്തിയെന്നും ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതിഹ്യം. കാട്ടുവള്ളികൾ പറിച്ച് കുട്ടയും വട്ടിയും മുറവുമൊക്കെ നെയ്ത പാക്കനാരുടെ പിൻമുറക്കാരാണ് ഇവിടെ കുട്ടയും മുറവും വില്ക്കാനെത്തുന്നത്.