play-sharp-fill
ആമയിഴഞ്ചാൻ തോടിൽ മാലിന്യം കുന്നു കൂടുന്നു; വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നു, രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു; പ്രശ്നത്തിന് സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

ആമയിഴഞ്ചാൻ തോടിൽ മാലിന്യം കുന്നു കൂടുന്നു; വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നു, രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു; പ്രശ്നത്തിന് സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി
അടിയന്തര യോഗം വിളിച്ചു.

ജൂലൈ 18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും യോ​ഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.

ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​മ​യി​ഴ​ഞ്ചാ​ൻ​ ​തോ​ട്ടി​ലെ​ ​മാ​ലി​ന്യം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​റെ​യി​ൽ​വേ​യ്ക്കും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നും തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​നും ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം നൽകി.​ ​പ​ര​സ്പ​രം​ ​പ​ഴി​ചാ​രു​ക​യ​ല്ല​ ​വേ​ണ്ട​തെ​ന്ന് ​ജ​സ്റ്റി​സ് ​ബെ​ച്ചു​ ​കു​ര്യ​ൻ​ ​തോ​മ​സും​ ​ജ​സ്റ്റി​സ് ​പി.​ ​ഗോ​പി​നാ​ഥും​ ​ഉ​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​പ​റ​ഞ്ഞു.

മാ​ലി​ന്യം​ ​എ​ങ്ങ​നെ​ ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​റോ​ടും​ ​റെ​യി​ൽ​വേ​യോ​ടും​ ​കോ​ർ​പ്പ​റേ​ഷ​നോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഹ​ർ​ജി​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​നെ​ ​ക​ക്ഷി​ ​ചേ​ർ​ത്തു.​ ​തോ​ട് ​വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ​ ​ജോ​യി​യു​ടെ​ ​മ​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് ​കോ​ട​തി​ ​വി​ഷ​യം​ ​സ്വ​മേ​ധ​യാ​ ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

മാ​ലി​ന്യ​പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ഹൈ​ക്കോ​ട​തി​യി​ലെ മൂ​ന്ന് ​അ​ഭി​ഭാ​ഷ​ക​രെ​ ​അ​മി​ക്ക​സ് ​ക്യൂ​റി​മാ​രാ​യി​ ​നി​യോ​ഗി​ച്ചു.​ അ​ഡ്വ.​ടി.​വി​. ​വി​നു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ 19​ന​കം​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്ത​ണം. ​ഇ​വ​രു​ടെ​ ​പ്ര​തി​ഫ​ല​മാ​യ​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​രൂ​പ​ ​റെ​യി​ൽ​വേ​യും​ ​സ​ർ​ക്കാ​രും​ ​കോ​ർ​പ്പ​റേ​ഷ​നും​ ​വ​ഹി​ക്ക​ണം.​ ​വെ​ള്ള​ക്കെ​ട്ട് ​പ​രി​ഹാ​ര​ത്തി​ന് ​ആ​വി​ഷ്ക​രി​ച്ച​ ​പ​ഴയഓ​പ്പ​റേ​ഷ​ൻ​ ​അ​ന​ന്ത​യി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്ത​ണം.