ബിഗ് ബോസ് താരം സായിയുടെ കാർ അപകടത്തിൽപ്പെട്ടു ; നിഷാനയ്ക്കും നന്ദനയ്ക്കും പരിക്ക്

Spread the love

ബിഗ് ബോസ് സീസണ്‍ താരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. സായ് കൃഷ്ണയുടെ കാറാണ് അപകടത്തിൽപ്പെട്ടത്,അപകടത്തിൽ നന്ദനയ്ക്കും റിഷാനയ്ക്കും പരിക്കേറ്റു. ഷോയിലെ സഹ മത്സരാർത്ഥിയായിരുന്ന സായി കൃഷ്ണയുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അതേസമയം സായി കൃഷ്ണ അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നില്ല. പുറകില്‍ മറ്റൊരു കാറിലായിരുന്നു സായി കൃഷ്ണയും സിജോയും അടക്കമുള്ള സഞ്ചരിച്ചിരുന്നത്.

നന്ദന, നിഷാന, സായി കൃഷ്ണയുടെ ഭാര്യ സ്നേഹ, അഭിലാഷ്, ജിത്തു എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ട ബിഎംഡബ്ല്യൂ കാറിലുണ്ടായിരുന്നത്. പട്ടാമ്ബിയിലേക്ക് പോകുന്ന വഴിയില്‍ വെച്ച്‌ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ബ്ലോക്ക് ആയതിനാല്‍ റോഡ് അരികിലേക്ക് മാറ്റി നിർത്തിയിരുന്ന വാഹനത്തിന്റെ പുറകിലേക്ക് പച്ചക്കറി കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നും തങ്ങളുടെ ഭാഗത്താണ് തെറ്റെന്ന് ലോറി ഡ്രൈവർ പറഞ്ഞെന്നും സായിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് വിനുവും വ്യക്തമാക്കുന്നു. അപകടത്തില്‍ ആർക്കും സാരമായ പരിക്കേറ്റിട്ടില്ല. എങ്കിലും നന്ദനയുടെ തലയിടിക്കുകയും അവിടെ മുഴച്ച്‌ വരികയും ചെയ്തു. നിഷാനയ്ക്കും ശരീര വേദനയുണ്ടായി. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും ലോറിക്കാരെ പെട്ടെന്ന് തന്നെ പോകാന്‍ അനുവദിച്ചു. കേസ് രജിസ്റ്റർ ചെയ്താലും ചെറിയ നഷ്ടപരിഹാരം മാത്രമേ കിട്ടാന്‍ സാധ്യതയുള്ളുവെന്നും പറഞ്ഞു. അവിടെ ഓടിക്കൂടിയ ചിലർ സ്വകാര്യ ആശുപത്രിയില്‍ പോകണമെന്നും അങ്ങനെ പോയാല്‍ കൂടുതല്‍ പൈസ നഷ്ടപരിഹാരമായി എഴുതി വാങ്ങിക്കാമെന്നും പറഞ്ഞു. എന്നാല്‍ അതിന് തയ്യറാല്ല, നിയമപരമായി പോകട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് സായി കൃഷ്ണ സർക്കാർ ആശുപത്രിയിലേക്ക് പോയതെന്നും സുഹൃത്ത് വിനു വ്യക്തമാക്കുന്നു.

 

വാഹനത്തിന് ഏകദേശം മൂന്ന് ലക്ഷം രൂപയുടെ ചിലവുണ്ട്. നഷ്ടപരിഹാരം ലഭിക്കുകയാണെങ്കിലും പരമാവധി 1.5 ലക്ഷം രൂപ കിട്ടും. അങ്ങനെ വരുമ്ബോള്‍ ബാക്കിയുള്ള 1.5 ലക്ഷം രൂപ കയ്യില്‍ നിന്ന് പോകും. അതിന് കാരണം ആ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ്. പ്രീമിയം വെഹിക്കിളായിരുന്നതിനാലാണ് ആള്‍ക്കാർക്ക് വലിയ പരിക്ക് പറ്റാതിരുന്നത്.ഒരു സാധാരണ വാഹനമായിരുന്നതിനാല്‍ ആളപായം തന്നെ സംഭവിച്ചേനെയെന്നും വിന വ്യക്തമാക്കുന്നു.

 

അതേസമയം, പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രവർത്തനം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി സായി കൃഷ്ണയും വ്യക്തമാക്കി. നല്ല പൊലീസുകാരൊക്കെയുണ്ട്. എന്നാല്‍ ചിലർ അങ്ങനെയല്ല. വലിയ വണ്ടിക്കാരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ ചെറിയ വണ്ടിക്കാരേയും ശ്രദ്ധിക്കണമെന്നാണ്. അബദ്ധവും അപകടവുമൊക്കെ പറ്റും, അപ്പോഴെങ്കിലും അപകടത്തില്‍പ്പെട്ടവർക്ക് എന്താണ് സംഭവിച്ചതെന്നെങ്കിലും നോക്കണമെന്നും സായി പറയുന്നു.

ആ വണ്ടി ആയതുകൊണ്ട് ആളുകള്‍ക്ക് കാര്യമായൊന്നും പറ്റാതെ രക്ഷപ്പെട്ടു. വണ്ടിക്ക് പറ്റിയത് പറ്റി. പക്ഷെ ഒട്ടും മനുഷ്യജീവന് വിലയില്ലാതെ ഇവർ ഈ കാണിക്കുന്നത് കാണുമ്ബോഴാണ് സങ്കടം വരുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോയി കമ്മീഷന്‍ അടിക്കുന്ന ആളുകളേയും ഇതിന് ഇടയില്‍ കണ്ടു. അത് ഒരു മോശം പരിപാടിയാണ്.

 

ഞാന്‍ ആദ്യം കരുതിയത് അവർ നല്ല ഉദ്ദേശത്തിലാണ് അവിടേക്ക് പോയിക്കോളൂ എന്ന് പറയുന്നതെന്നാണ്. എന്നാല്‍ അങ്ങനെ അല്ലെന്ന് സുഹൃത്ത് പറഞ്ഞു. എന്തായാലും നാട്ടുകാർ നല്ല രീതിയില്‍ സഹായിച്ചു. ഷിയാസ് കരീമിന്റെ കുറച്ച്‌ സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നതും സഹായകരമായിരുന്നു. ലോറിയിലെ ക്ലീനറായിരുന്നു ഏറ്റവും വലിയ പ്രശ്നക്കാരന്‍. എന്തായാലും ഞങ്ങളുടെ ഭാഗത്ത് തെറ്റ് പറ്റി, ഇനി അങ്ങോട്ട് ഇടിച്ച്‌ കയറുക എന്ന രീതിയിലായിരുന്നു അയാളുടെ പെരുമാറ്റമെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.