ബസ് യാത്രയ്ക്കിടെ നിയമവിദ്യാർത്ഥിനിയെ കടന്നു പിടിച്ചു ; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

Spread the love

ചെങ്ങന്നൂർ : ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ.

video
play-sharp-fill

മൈലപ്ര ചരിവ് പറമ്പിൽ സുരാജ് (36) ആണ് പിടിയിലായത്. ഇയാൾ പത്തനംതിട്ട മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റ് ആണ്.

ഇന്ന് രാവിലെ കോട്ടയത്ത് നിന്നും  തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ വെച്ചാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂരിനും കാരക്കാടിനും മധ്യേ വെച്ച് പ്രതി പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു, പെരുമ്പാവൂർ ഉള്ള ഭാര്യ വീട്ടിൽ പോയി തിരികെ വരികയായിരുന്നു ഇയാൾ.

പന്തളം പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചെങ്ങന്നൂർ പോലീസിന് കൈമാറും.