
കണ്ണൂർ : സെൻട്രല്‍ ജയിലിന് സമീപത്ത് നിന്ന് രണ്ട് യുവാക്കളെ നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി പൊലീസ് പിടികൂടി.
ഇന്ന് രാവിലെയാണ് സംഭവം. സെൻട്രല്‍ ജയിലിന് സമീപത്ത് നില്‍ക്കുകയായിരുന്ന ഇവരെ പൊലീസുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
കണ്ണൂർ കൊറ്റാളി സ്വദേശി ഇർഫാൻ, മക്രേരി സ്വദേശി അഷിൻ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 3.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവരിത് വില്‍പ്പനയ്ക്കായി എത്തിച്ചതാണോ, അല്ല ഉപയോഗിക്കാനായി കൈവശം വച്ചതാണോയെന്ന് വ്യക്തമല്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group