
കുമരകം : സേവാഭാരതി കുമരകം യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
യൂണിറ്റ് പ്രസിഡന്റ് കെ.പി സജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 2023-2024 ലെ മിനിട്സും പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി ടി.ആർ. സുഭാഷ് അവതരിപ്പിച്ചു അനിൽകുമാർ കെ.സി ഓഡിറ്റ് ചെയ്ത വരവ് ചിലവ് കണക്കു യോഗം അംഗീകരിച്ചു.
തുടർന്ന് നടന്ന പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ പി.പി വേലപ്പൻ വരണാധികാരിയായിരുന്നു. ദേശീയ സേവാഭാരതി കോട്ടയം ജില്ലാ സെക്രട്ടറി രണരാജൻ സേവാ സന്ദേശം നൽകി. യോഗത്തിൽ എം എൻ ശശിധരൻ ബഡ്ജറ്റ് അവതരിപ്പിച്ചു. മഹേഷ് സി കണ്മണി നന്ദി പറഞ്ഞു..

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈനിക സേവാ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും, തപസ്യ ജില്ലാ കമ്മിറ്റി അംഗവുമായ എം.ജി മോഹനൻ ആശംസകൾ നേർന്നു.
പുതിയ ഭാരവാഹികൾ:
രക്ഷാധികാരി :പി പി വേലപ്പൻ
പ്രസിഡന്റ് : കെ.പി സജീവ്,
വൈസ് പ്രസിഡന്റുമാർ :
മഹേഷ് സി കണ്മണി,
ജ്യോതി അനിൽ
സെക്രട്ടറി :സുഭാഷ് ടി ആർ
ജോയിന്റ് സെക്രട്ടറിമാർ :
ബൈജുമോൻ ടി കെ,
അനിൽകുമാർ പി ആർ
ട്രഷറർ :എം എൻ ശശിധരൻ,
ഐ ടി കോർഡിനേറ്റർ :വിമൽ എൻ.ആർ,
കൺവീനർ സാമാജികം :
എം.കെ ശശിയപ്പൻ,
കൺവീനർ വിദ്യാഭ്യാസം :
ബിജുമോൻ കെ വി ,
കൺവീനർ ആപത്സേവ :
ഷിനുമോൻ ഷാജി,
കൺവീനർ സ്വാവലമ്പനം :
മനു കെ എം
കൺവീനർ ആരോഗ്യം : അനിൽകുമാർ കെ.സി,
എക്സ്സിക്യൂട്ടീവ് അംഗം : മിനിമോൾ എകെ എന്നിവരെയും തിരഞ്ഞെടുത്തു.