108 ആംബുലൻസുകൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേയ്ക്ക്: ശമ്പളം നൽകാനില്ല, 70 കോടി രൂപ സർക്കാർ കമ്പനിക്ക് നൽകാനുണ്ട്

Spread the love

 

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളം മുടങ്ങിയതോടെയാണ് സമരം പ്രഖ്യാപിച്ചത്.  ഒരു രോഗിയെപ്പോലും എടുക്കില്ലെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. സിഐടിയു യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്.

 

108 ആംബുലൻസുകളുടെ സേവനം നിലച്ചാൽ അപകടത്തിൽ പെടുന്ന രോഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കുന്നത് പൂർണമായും തടസ്സപ്പെടും. ഒരു ആശുപത്രിയിൽ നിന്നും മറ്റാശുപത്രിയിലേക്ക് കൊണ്ടു പോകേണ്ട രോഗികളുടെ യാത്രയും ദുരിതത്തിലാകും.

 

ജൂൺ മാസത്തെ ശമ്പളം കൊടുക്കാൻ പണമില്ലെന്നുള്ളത് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയുള്ള ഇഎംആർഐ ഗ്രീൻ ഹെൽത്ത് കമ്പനി സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ സർക്കാർ ഇതുവരെ കൈമാറാനുള്ള തുക നൽകിയിട്ടില്ല. 70 കോടി രൂപയാണ് സർക്കാർ കമ്പനിക്ക് നൽകാനുള്ളത്. പല ആംബുലൻസുകളുടെയും അറ്റകുറ്റപ്പണികളും മുടങ്ങിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group