ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ യുവതിയുടെ തലയിൽ കൂവളത്തിന്റെ ചില്ല ഒടിഞ്ഞു വീണു

Spread the love

 

തൃശ്ശൂർ: കൂവളത്തിന്റെ ചില്ല ഒടിഞ്ഞുവീണ് ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവതിക്ക് പരിക്ക്. അനുമോൾ (27) നാണ് തലയിൽ പരിക്കേറ്റത്.ഇന്ന് രാവിലെയായിരുന്നു സംഭവം.

video
play-sharp-fill

 

ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് കൂവളം നിന്നിരുന്നത്. തലയിലേക്കാണ് മരമൊടിഞ്ഞ് വീണത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവരെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞുവീണ മരത്തിന്റെ ചില്ല പിന്നീട് വെട്ടിമാറ്റി.