എംടിയുടെ ജന്മദിനം: ‘മനോരഥങ്ങൾ’ ഇന്ന് ത്രി ങ്കൾ) പ്രേക്ഷകരിലേക്ക് എംടിയുടെ 9 ചിത്രങ്ങളുടെ ട്രെയിലർ ലോഞ്ചിൽ പ്രമുഖ താരങ്ങൾ പങ്കെടുക്കും

Spread the love

 

സ്വന്തം ലേഖകൻ
കൊച്ചി : എം.ടി. വാസുദേവൻ നായരുടെ 9 തിരക്കഥകൾ പ്രേക്ഷകർക്കു മുന്നിലേക്ക്. കോവിഡ് കാലത്ത് എംടി തിര ക്കഥയെഴുതിയ ചിത്രങ്ങളാണ് ‘മനോരഥങ്ങൾ’ എന്ന പേരിൽ എംടിയുടെ നവതി ആദരമായി സംപ്രേഷണം ചെയ്യുന്നത്. സി നിമകളുടെ ട്രെയിലർ ലോഞ്ച് ഇന്ന് എംടിയുടെ 91-ാം പിറ ന്നാൾ ദിനത്തിൽ കുണ്ടന്നൂർ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും.

video
play-sharp-fill

ചടങ്ങിൽ എംടിയോടൊപ്പം കമൽഹാസൻ, മമ്മൂട്ടി, മോഹൻ ലാൽ, ഫഹദ് ഫാസിൽ, ബിജു മേനോൻ, ആസിഫ് അലി തുട ങ്ങിയവർ പങ്കെടുക്കും. സരിഗമ നിർമിച്ച് എംടി വാസുദേവൻ നായരുടെ കമ്പനിയായ ന്യൂസ് വാല്യു എക്സിക്യൂട്ട് ചെയ്‌ത പ്രോ ജക്ടാണിത്. ‘

അഭയം തേടി വീ ണ്ടും’, ‘സ്വർഗം തുറക്കുന്ന സമ യം’, ‘കാഴ്‌ച’, ‘ശിലാലിഖിതം’. ‘വിൽപന’, ‘കടൽക്കാറ്റ്’, ‘ഷെർ ലക്ക്, ‘ഓളവും തീരവും’, ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്നീ ചിത്രങ്ങളാണു ‘മനോരഥ’ത്തിൽ ഉൾപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയദർശൻ, സന്തോഷ് ശി വൻ, ജയരാജ്, ശ്യാമപ്രസാദ്, രഞ്ജിത്, മഹേഷ് നാരായ ണൻ, രതീഷ് അമ്പാട്ട്, എംടിയു ടെ മകൾ അശ്വതി,വി.നായർ എന്നിവരാണു സംവിധാനം ആസിഫ് അലിയും മധുബാല യും അഭിനയിച്ച വിൽപന’യാണ് അശ്വതിയുടെ ആദ്യ സംവിധാന സംരംഭം