
ആന്ധ്രപ്രദേശ്: നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചുകൊന്ന നർത്തകനെതിരെ കേസെടുത്ത് പൊലീസ്. പരിപാടിക്കിടെ കോഴിയുടെ തല കടിച്ച് കൊല്ലുന്നതായ ദൃശ്യം വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് പ്രതിഷേധമുയർത്തി മൃഗ സംരക്ഷണ സംഘടനകളും രംഗത്തെത്തി.
സംഘമായുള്ള നർത്തകരുടെ നടുവിൽ നിന്ന ആളുടേതായിരുന്നു വിചിത്ര നടപടി. ചത്ത കോഴിയുമായി സ്റ്റേജിന് മുന്നിലേക്ക് വന്നും ഇയാള്‍ നൃത്തം ചെയ്തു. കോഴിയുടെ ചോര വായിലെടുത്ത ശേഷം പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. സദസ്സില്‍ കുട്ടികളുള്‍പ്പെടെ സാക്ഷിയായിരുന്നു.