‘എന്റെ ദരിദ്രാ.. എന്തു പറഞ്ഞാൽ നിന്റെ വിശപ്പ് മാറും?’; വിമർശിക്കാൻ വന്നവന് കിടിലൻ മറുപടിയുമായി ​ഗോപി സുന്ദർ

Spread the love

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യൽമീഡിയയിൽ ഗോപി സുന്ദർ ‌എന്നും ഒരു ചർച്ചാ വിഷയമാണ്.

ഗോപി സുന്ദറിന്റെ പോസ്റ്റുകൾക്ക് പലരും മോശം കമന്റുകളും ഇടാറുണ്ട്. ജീവിതത്തിലെ സ്വകാര്യതകളും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന താരത്തിനെ പലരും വിമർശിക്കാറുണ്ട്.

എന്നാൽ, വരുന്ന മോശം കമന്റുകൾക്ക് ചുട്ടമറുപടിയാണ് ​ഗോപി സുന്ദർ നൽകാറുള്ളത്. ഇത്തരം മറുപടി സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പെൺസുഹൃത്തുക്കളുമായി അദ്ദേഹം പങ്കുവച്ച ചിത്രങ്ങൾ വിമർശനങ്ങൾ നേരിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപിന്നാലെ പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ‘ദരിദ്രരരെ ഇതിലെ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. പിന്നാലെ നിരവധി കമന്റും ലെെക്കും ഗോപി സുന്ദറിന് ലഭിക്കുന്നുണ്ട്.

അതിലെ ഒരു കമന്റിനാണ് ഗോപി മറുപടി നൽകിയിരിക്കുന്നത്. ‘പുതുമുഖ ഗായികമാർക്ക് അവസരമുണ്ടോ? ഫോട്ടോ പിടിച്ച ആള് ആരാ? സൂപ്പർ’ എന്നായിരുന്നു കമന്റ്.

‘എന്റെ ദരിദ്രാ, നിന്നോട് നോം എന്ത് പറഞ്ഞാ? നിന്റെ വിശപ്പ് മാറും?’ എന്നായിരുന്നു ഗോപിയുടെ മറുപടി. പോസ്റ്റിൽ ഗോപി സുന്ദറിനെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ കമന്റിടുന്നുണ്ട്.

ഗായിക അഭയ ഹിരൺമയുമായി ഗോപി സുന്ദർ ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നതും പിന്നെ അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതുമെല്ലാം സമൂഹമാധ്യമത്തിൽ വളരെ ചർച്ചയായിരുന്നു.

അമൃതയുമായി വേർപിരിഞ്ഞു എന്ന തരത്തിൽ പിന്നീട് വാർത്തകൾ വന്നു. തുടർന്നാണ് ഏറെ ട്രോളുകളും വിമർശനങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നത്.